ആർക്കു വോട്ടു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ശാന്തി മുണ്ട കുലുങ്ങി ചിരിച്ചു. ''ചിലർ പറയുന്നു മമതയാണ് ശരിയെന്ന്, ചിലർ പറയുന്നു മോദിയാണ് ശരിയെന്ന്. ആ രണ്ടിലൊരു പാർട്ടി ജയിക്കും''- ശാന്തിയുടെ മറുപടി. നക്സൽ നേതാവ് കനു സന്യാലിനൊപ്പം സമരത്തിനിറങ്ങിയ നക്സൽബാരിയിലെ അവശേഷിക്കുന്ന സമരനായികയാണ് ശാന്തി മുണ്ട. നിലവിലെ അവസ്ഥയിൽ ബി.ജെ.പി ജയിക്കേണ്ടതാണ്. എന്നാൽ, വോട്ടിെൻറ കാര്യമായതിനാൽ രാത്രിക്ക് രാത്രി കാര്യങ്ങൾ കീഴ്മേൽ മറിയുമെന്നും അവർ പറഞ്ഞു.
നക്സൽബാരിയിലെ വീരോജ്ജ്വലമായ പോരാട്ടത്തിെൻറ ഓർമകളിലേക്ക് ശാന്തി മുണ്ട കൊണ്ടുപോയി. ഈ ഇരിക്കുന്ന വീടിെൻറ പിറകിലായിരുന്നു അന്നെെൻറ വീട്. വിവാഹം കഴിഞ്ഞിട്ടുണ്ട്. 20 വയെസ്സങ്കിലും കാണും. കർഷകർ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി തുടങ്ങിയ സമരമായിരുന്നു. തോട്ടം തൊഴിലാളികളും അവരോടൊപ്പം ചേർന്നു. അതിലൂടെ വലിയ സ്വീകാര്യതയാണ് കമ്യൂണിസ്റ്റുകൾക്ക് നക്സൽബാരിയിൽ ലഭിച്ചത്.
രാജ്യത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള സഖാക്കളും അന്ന് നക്സൽബാരിയിൽ വരാറുണ്ടായിരുന്നു. പൊലീസ് സേന വരുേമ്പാൾ അവരെയെല്ലാം ഒളിപ്പിച്ചിരുന്നത് ആദിവാസികളായിരുന്നു. അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുേമ്പാൾ ഞങ്ങൾ വനിതാ സഖാക്കൾ േപായി ഘെരാവോ ചെയ്ത് അവരെ മടക്കി അയക്കും.
ഒരു ദിവസം കൊണ്ടുണ്ടായ പോരാട്ടമായിരുന്നില്ല നക്സൽബാരിയിലേത്. ഈശ്വർ തിർകി എന്ന സമീന്ദാർ കർഷകനെ അടിച്ചതോടെ തുടങ്ങി ക്രമാനുഗതമായി വളർന്നുവലുതായതാണ്. അന്ന് സി.പി.എമ്മും കോൺഗ്രസുമേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസിനോടായിരുന്നു ഞങ്ങളുടെ സമരം.
സ്ത്രീകളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു ഞങ്ങൾ വനിതാ സഖാക്കൾക്ക്. ജോടിജൊത്പുർ എന്ന എെൻറ കൂട്ടുകാരിയുടെ ഗ്രാമത്തിൽ പൊലീസ് വന്നതു കേട്ട് വളയാൻ ഞാനും പോയിരുന്നു. എെൻറ മുന്നിലുണ്ടായിരുന്ന ഗർഭിണിയായ സമരക്കാരിയെ പൊലീസ് തോക്കുകൊണ്ട് അടിച്ചുവീഴ്ത്തി. അതുപോലെ ഒരുപാട് പൊലീസ് അതിക്രമങ്ങൾ അവർ ഓർത്തെടുത്തു. അതിനുശേഷം കനു സന്യാലിെൻറ വാസസ്ഥലം കൂടിയായിരുന്ന അന്നത്തെ പാർട്ടി ഓഫിസിലേക്ക് ശാന്തി മുണ്ട കൊണ്ടുപോയി. വിവാഹം പോലും കഴിക്കാതെ പാർട്ടിക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു കനു സന്യാലിേൻറത് എന്നു പറഞ്ഞ ശാന്തി ഈ നാട്ടുകാരാരും ഇപ്പോൾ ഇവിടേക്ക് വരാറില്ലെന്നും പുറത്തുനിന്നുള്ളവർ വന്നു പോയാൽ പിന്നെ ഓഫിസ് അടഞ്ഞുകിടക്കാറാണെന്നും കൂട്ടിച്ചേർത്തു. തിരിച്ചു വീട്ടിലേക്ക് നടക്കുേമ്പാൾ ചുറ്റുവട്ടത്തുള്ളവരുടെ വോട്ട് ബി.ജെ.പിക്കെങ്കിലും തെൻറ വോട്ട് ഇടതുപക്ഷം പിന്തുണക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്കാണെന്നും പറഞ്ഞാണ് ശാന്തി പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.