മംഗളൂരു: പാലക്കാട് ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി. സമയം മാറ്റിയും ഭാഗികമായി റദ്ദാക്കിയുമാണ് ക്രമീകരണം. ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ ഈമാസം 18, 25, മേയ് രണ്ട് തീയതികളിൽ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
ഈ മാസം 09, 23 തീയതികളിൽ രാത്രി 11 .45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കേണ്ട ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര 10, 24 തീയതികളിൽ പുലർച്ച ഒന്നിന് മംഗളൂരു ജങ്ഷനിൽനിന്ന് ആരംഭിക്കും.
ഈ മാസം 09, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ഉച്ച 2.40ന് ആരംഭിക്കേണ്ട ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അന്ന് 4.05ന് പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കും. (1 .25 മണിക്കൂർ വൈകി).
ഈ മാസം 12, 19, 26, മേയ് മൂന്ന് തീയതികളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കേണ്ട ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ 10 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം അഞ്ച്, 19, 23 തീയതികളിൽ ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം ഒമ്പത്, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കേണ്ട ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം ഒമ്പതിന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ-ഓഖ ദ്വൈവാര എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ നിയന്ത്രിക്കും.
ഈ മാസം 23ന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കേണ്ട ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ - ഓഖ ദ്വൈവാര എക്സ്പ്രസ് യാത്ര വഴിയിൽ 30 മിനിറ്റ് നിയന്ത്രിക്കും. ഈ മാസം ഒമ്പതിന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12224 എറണാകുളം ജങ്ഷൻ - ലോകമാന്യ തിലക് (ടി) തുരന്തോ സൂപ്പർഫാസ്റ്റ് വീക്ക്ലി എക്സ്പ്രസ് യാത്ര വഴിയിൽ 50 മിനിറ്റ് നിയന്ത്രിക്കും.
ഈ മാസം 23ന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12224 എറണാകുളം ജങ്ഷൻ - ലോകമാന്യ തിലക് (ടി) തുരന്തോ സൂപ്പർഫാസ്റ്റ് വീക്ക്ലി എക്സ്പ്രസ് യാത്ര വഴിയിൽ 30 മിനിറ്റ് നിയന്ത്രിക്കും.
ഈ മാസം ഒമ്പത്, 23 തീയതികളിൽ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് യാത്രയിൽ ഒരുമണിക്കൂർ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 16ന് ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം ഒമ്പത്, 16, 23 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജങ്ഷൻ- കോഴിക്കോട് പാസഞ്ചർ യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 09, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 23ന് ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ - എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 23ന് ചണ്ഡിഗഢിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12218 ചണ്ഡിഗഢ് - തിരുവനന്തപുരം നോർത്ത് കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 11, 17, 22, 25, 29, മേയ് രണ്ട്, ആറ് തീയതികളിൽ ഷൊർണൂരിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56604 ഷൊർണൂർ ജങ്ഷൻ- കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ യാത്രയിൽ ഒരു മണിക്കൂർ 10 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഈ മാസം 12ന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22610 കോയമ്പത്തൂർ ജങ്ഷൻ- മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ നിയന്ത്രിക്കും. മാസം 12ന് പാലക്കാട് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66609 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു യാത്ര വഴിയിൽ 50 മിനിറ്റ് നിയന്ത്രിക്കും. ഈ മാസം 22, 29, മേയ് ആറ് തീയതികളിൽ മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16344 മധുര ജങ്ഷൻ - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് യാത്ര വഴിയിൽ 50 മിനിറ്റ് നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.