തനിക്ക് ഇഷ്ടമില്ലാത്തവരെയും മുസ്ലിം നാമധാരികളെയുമെല്ലാം റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി അടിച്ചിരിത്താറുള്ളത് രാജ്യദ്രോഹി എന്ന് വിളിച്ചാണ്. അർണബിെൻറ പരിഹാസത്തിനും ക്രോധത്തിനും വിധേയരാവയർ നിരവധിയുണ്ട്. എന്നാൽ, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന അവസ്ഥയാണിപ്പോൾ അർണബിേൻറത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാെൻറ ആരാധകരാണ് അർണബിനെതിരെ തിരിഞ്ഞിരിക്കുന്നത്. ‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരൻ അർണബ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്.
അടുത്തിടെ റിപ്പബ്ലിക് ടി.വിയിൽ നടന്ന ചർച്ചയിൽ ഷാരൂഖിെൻറ ദേശസ്നേഹത്തെ അർണബ് ചോദ്യം ചെയ്തിരുന്നു. പാക് ചാര സംഘടന ഐ.എസ്.ഐയുടെ അനുഭാവിയായ ടോണി ആശായിയുമായി ഷാരൂഖിന് ബിസിനസ് ബന്ധമുണ്ടെന്നും അർണബ് ആരോപിച്ചു.
അയാളുടെ യഥാർഥ പേര് അസീസ് ആശായി എന്നാണ്. തീവ്രവാദത്തെ പിന്തുണക്കുന്ന ആശായിമായുള്ള ഷാരൂഖ് ഖാെൻറ ബിസിനസ് കരാറുകൾ പുറത്തുവന്നിരിക്കുകയാണ്. ഇയാളുമായി ഇടപാടില്ലെങ്കിൽ അക്കാര്യം നിഷേധിച്ച് ഷാരൂഖ് പ്രസ്താവന ഇറക്കണമെന്നും അർണബ് ആവശ്യപ്പെട്ടിരുന്നു.
Don't make him Famous ~ @iamsrk
— Dr. Syeda Sultana (@SayedaSultana_) July 25, 2020
SRK never misses an opportunity to show Dalla Arnab's real aukaat pic.twitter.com/yQi4xeC5t4#देशद्रोही_दल्ला_अर्णब
തങ്ങളുടെ ഇഷ്ടതാരത്തെ അപമാനിച്ചതിൽ പ്രകോപിതരായ ആരാധകർ അർണബിനെ രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരനുമായി ട്വിറ്ററിൽ പ്രഖ്യാപിക്കുകയായിരുന്നു. ‘ദേശദ്രോഹി, ദല്ലാ, അർണബ്’ എന്ന ഹിന്ദിയിലുള്ള ഹാഷ്ടാഗ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും പങ്കെടുത്ത പൊതുപരിപാടിയിൽ അർണബിന് കുറിക്ക് കൊള്ളുന്ന മറുപടി ഷാരൂഖ് നൽകുന്ന വിഡിയോയും പലരും പങ്കുവെക്കുന്നു. കൂടാതെ കരൺ ജോഹറുമൊത്തുള്ള ടി.വി ഷോയിൽ അർണബിനെ ഷാരൂഖ് പരിഹാസ രൂപേണ അനുകരിക്കുന്ന വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതിൽ തെൻറ ചാനൽ ഉപയോഗിക്കുന്നുവെന്ന ആരോപണം അർണബ് ഗോസ്വാമിക്കെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. വർഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് പൈധോണി പൊലീസ് കഴിഞ്ഞമാസം അർണബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഏപ്രിൽ 14ന് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ അടുത്തുള്ള മുസ്ലിം പള്ളിയുമായി ചേർത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. റാസ എജുക്കേഷൻ വെൽഫയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ശൈഖാണ് പരാതി നൽകിയത്.
കൂടാതെ, പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയിൽ സോണിയ ഗാന്ധിയെ ചേർത്ത് നടത്തിയ പരാമർശത്തിൽ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസും അർണബിനെതിരെ കേസെടുത്തിരുന്നു.
#देशद्रोही_दल्ला_अर्णब
— Rijwan (Rajjo) (@SRKzDevdas) July 25, 2020
Arnab Destroyed In Sec.pic.twitter.com/xJvFxWGp1U
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.