ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തെ ചില പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് ഓർക്കണമെന്നും രാജ്യത്ത് സമാധാനവും ഒരുമയും നിലനിർത്തണമെന്നും മായാവതി പറഞ്ഞു.
സ്വന്തം നേട്ടത്തിനായി രാഷ്ട്രീയം കളിക്കുന്നവർ ഇന്ത്യയൊരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നതും ഓർക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം -മായാവതി പറഞ്ഞു. പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അവർ.
2019 ഭിന്നിപ്പിെൻറ വർഷമായിരുന്നു. വർഗീയ ചിന്താഗതിക്കാരായ ബി.ജെ.പിയും കേന്ദ്രസർക്കാറും ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുർബലമാക്കിയ വർഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.