നാഗ്പൂരിൽ റസ്റ്റോറൻ്റ് ഉടമയെ വെടിവെച്ച് കൊന്നു

നാഗ്പൂരിൽ റസ്റ്റോറൻ്റ് ഉടമയെ വെടിവെച്ച് കൊന്നു

നാഗ്പൂർ: നാഗ്പൂരിൽ 28 വയസ്സുള്ള റസ്റ്റോറൻ്റ് ഉടമയെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. സോഷാ റസ്റ്റോറന്റിന്റെ ഉടമയായ അവിനാശ് രാജു ഭൂസാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 15 ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഭൂസാരി കഫേ മാനേജരോടൊപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ നാലു പേർ രണ്ടു വാഹനങ്ങളിലായി എത്തി.

ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഭൂസാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യമാണോ എന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അപകടത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ വ്യക്തമല്ല.

Tags:    
News Summary - Restaurant owner shot dead in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.