കുറ്റസമ്മതമൊഴി നിർബന്ധിച്ച്​ പറയിപ്പിച്ചതെന്ന്​ റിയ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മുംബൈ: മയക്കുമരുന്ന്​ കേസിൽ ബോളിവുഡ്​ നടി റിയ ചക്രബർത്തി ജാമ്യാപേക്ഷ സമർപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിലാണ്​ അപേക്ഷ സമർപ്പിച്ചത്​. കോടതി ഇത്​ നാളെ പരിഗണിക്കും. റിയയുടെ സഹോദരൻ ഷോവികും പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്​. ഇരുവരുടേയും ജാമ്യാപേക്ഷ മജിസ്​ട്രേറ്റ്​ കോടതി തള്ളിയിരുന്നു.

നിരപരാധിയാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും റിയ ഹരജിയിൽ പറയുന്നു. നിർബന്ധത്തിന്​ വഴങ്ങിയാണ്​ താൻ കുറ്റസമ്മതം നടത്തിയതെന്നും റിയ ഹരജിയിൽ വ്യക്​തമാക്കി. നേരത്തെ ഹരജി കേൾക്കുന്നതിൽ മജിസ്​ട്രേറ്റ്​ കോടതിക്ക്​ അധികാരമുണ്ടോയെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തിയതിനെ തുടർന്നാണ്​ റിയയുടെ ഹരജി തള്ളിയത്​.

എൻ.ഡി.പി.എസ്​ നിയമത്തിലെ 27ാം വകുപ്പ്​ പ്രകാരമാണ്​ റിയ ചക്രബർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്​. കുറ്റം തെളിയിക്കപ്പെട്ടാൽ റിയക്കും സഹോദരനും 10 വർഷം വരെ തടവും രണ്ട്​ ലക്ഷത്തിൽ കുറയാത്ത തുക പിഴശിക്ഷയും ലഭിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.