ന്യൂഡൽഹി: ഇ.പി.എഫ് തട്ടിപ്പിൽ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. ജീവനക്കാരിൽ നിന്നും പിടിച്ച വിഹിതം ഇ.പി.എഫിൽ അടക്കാത്തതിനാണ് റോബിൻ ഉത്തപ്പക്കെതിരെ നടപടിയുണ്ടായത്. സെഞ്ച്വറി ലൈഫ്സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജീവനക്കാരിൽ നിന്നും റോബിൻ ഉത്തപ്പ ഇ.പി.എഫ് വിഹിതം പിടിച്ചുവെങ്കിലും അദ്ദേഹം അത് കൃത്യമായി അടച്ചിരുന്നില്ല.
പി.എഫ് റീജണൽ കമീഷണർ ഷഹദാസ്ഹാരി ഗോപാൽ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കർണാകയിലെ പുലകേഷ്നിഗർ പൊലീസിനോട് തുടർ നടപടികൾ സ്വീകരിക്കാനാണ് പി.എഫ് കമീഷണറുടെ ഉത്തരവ്. അതേസമയം, പുലകേഷ്നിഗറിലെ വീട്ടിൽ റോബിൻ ഉത്തപ്പയില്ലെന്നാണ് സൂചന.
റോബിൻ ഉത്തപ്പയും കുടുംബവും ഇപ്പോൾ ദുബൈയിലുണ്ടെന്നാണ് വിവരം. ഡിസംബർ 27ന് മുമ്പ് റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്യണമെന്നാണ് വാറന്റിൽ പറയുന്നത്. റോബിൻ ഉത്തപ്പ 59 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രവർത്തനമാണ് റോബിൻ ഉത്തപ്പ നടത്തിയത്. 54 ഏകദിന മത്സരങ്ങളിൽ നിന്ന് 1,183 റൺസാണ് ഉത്തപ്പ നേടിയത്. ഏഴ് അർധ സെഞ്ച്വറികളും ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.