ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സി.ആർ.പി.എഫ്. ഡിസംബർ 24 ന് നടന്ന മാർച്ചിനിടെ രാഹുലിന് വേണ്ട വിധം സുരക്ഷ നൽകിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
തലസ്ഥാനത്തുകൂടെ യാത്ര കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ ഡൽഹി പൊലീസ് പൂർണ പരാജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതിയിരുന്നു. അതിന് പിറകെയാണ് സുരക്ഷാ മാനദണ്ഡ ലംഘനമെന്ന കേന്ദ്ര ഏജൻസിയുടെ ആരോപണം വരുന്നത്.
യാത്ര, പഞ്ചാബ്, ജമ്മു കശ്മീർ പോലുള്ള മേഖലകളിൽ എതുമ്പോൾ രാഹുലിന് കൃത്യമായ സുരക്ഷ ലഭ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.