പനാജി: ഒാടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ട് താഴേക്കുവീണ യുവാവിന് രക്ഷകനായി റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥൻ. ഹെഡ് കോൺസ്റ്റബ്ൾ കെ.എം. പട്ടീലിന്‍റെ സമയോചിത ഇടെപടലാണ് യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ ഇടയായത്.
വ്യാഴാഴ്ച വൈകിട്ട് ഗോവ വാസ്കോ ഡാ ഗാമ റെയിൽ വേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. റെയിൽവേ മന്ത്രാലയം ട്വിറ്റർ പേജിലുടെ വിഡിേയാ പങ്കുവെക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട യുവാവിന്‍റെ പേരും വിവരവും ലഭ്യമല്ല. ഗുരുതര പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് കാലുതെറ്റി പ്ലാറ്റ്േഫാമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴുന്നതും സുരക്ഷ ഉദ്യോഗസ്ഥൻ ഓടിവന്ന് ഇയാെള വലിച്ചുകയറ്റുന്നതും വിഡിയോയിൽ കാണാം. വിഡിയോ പ്രചരിച്ചതോടെ സുരക്ഷ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നിരവധിപേെരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.