വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീക്ക് രണ്ടു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ വിധി. ഹരിയാനയിലെ ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷനോടാണ് (എം.സി.ജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടത്. എം.സി.ജിക്ക് ഈ തുക നായയുടെ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു.
ആഗസ്ത് 11നാണ് വീട്ടുജോലിക്കാരിയായ മുന്നിക്ക് വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായയുടെ കടിയേറ്റത്. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഇവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഡല്‍ഹിയിലെ സംഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.
നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം എം.സി.ജിക്ക് നിര്‍ദേശം നല്‍കി. 11 വിദേശ ഇനത്തില്‍ പെട്ട നായകളെ നിരോധിക്കാനും തെരുവുനായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.