ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണിയുടെ നിഴലിൽ ദ്വിദിന സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. വ്യോമ പ്രതിരോധ മേഖലയിൽ 500 കോടി ഡോളറിെൻറ (ഏകദേശം 36,500 കോടി രൂപ) ആയുധ കരാർ ലക്ഷ്യമിട്ടാണ് പുടിെൻറ സന്ദർശനം. 400 കിലോമീറ്റർ ശേഷിയുള്ള എസ് -400 വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഒപ്പിടുന്ന 20 കരാറുകളിൽ പ്രധാനം.
പാലം വിമാനത്താവളത്തിലെത്തിയ പുടിനെ വിദേശ മന്ത്രി സുഷമ സ്വരാജ് സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏഴ് ലോക് കല്യാൺ മാർഗിലെ ഒൗദ്യോഗിക വസതിയിൽ പുടിൻ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ ൈഹദരാബാദ് ഹൗസിൽ മോദി-പുടിൻ ചർച്ച നടക്കും. തുടർന്ന് പ്രതിനിധി തല സംഭാഷണങ്ങൾക്കു ശേഷം ഇരുരാജ്യങ്ങളും വിവിധ കരാറുകളിലൊപ്പിടും. ൈവകീട്ട് െഎ.ടി.സി മൗര്യയിൽ ഇന്ത്യ-റഷ്യ ബിസിനസ് ഉച്ചകോടി നടക്കും. രാഷ്ട്രപതിയെയും കണ്ട് രാത്രി പുടിൻ റഷ്യയിലേക്ക് മടങ്ങും.
അമേരിക്കയുടെ ഉപരോധ ഭീഷണിക്കിടയിലാണ് എസ് -400 വ്യോമ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ റഷ്യയുമായി പ്രതിരോധ കരാർ ഒപ്പിടുന്നത്. എന്നാൽ, റഷ്യയിൽനിന്ന് ഇത് വാങ്ങുന്ന രാജ്യങ്ങൾക്ക് നേരെ ഉപരോധമുണ്ടാകുമെന്നാണ് അമേരിക്കൻ ഭീഷണി. അതിനാൽ, റഷ്യയുമായുള്ള കരാർ ഇന്ത്യ-അമേരിക്ക ബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
അമേരിക്കയിലെ ആഭ്യന്തര നിയമപ്രകാരം റഷ്യയുമായി ആയുധ ഇടപാട് നടത്തിയതിെൻറ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കും. റഷ്യൻ സുഖോയ് വിമാനങ്ങളും എസ്-400ഉം വാങ്ങിയതിന് ചൈനീസ് സേനക്കെതിരെ അമേരിക്ക കഴിഞ്ഞമാസം ഉപരോധം പ്രഖ്യാപിച്ചിരുന്നു. 2019ൽ നിർണായക പ്രതിരോധ വിവരങ്ങളുടെ പരസ്പര കൈമാറ്റത്തിന് ഇന്ത്യ-അമേരിക്ക സംയുക്ത ൈസനികാഭ്യാസം നടത്താനിരിക്കുകയാണ്.
Delhi: Russian President Vladimir Putin arrives for his two-day visit to India. He was received by External Affairs Minister Sushma Swaraj. pic.twitter.com/sNUWyS1ZkJ
— ANI (@ANI) October 4, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.