??????? ??????? ????? ??????

ജെ.ഡി.യു–ബി.ജെ.പി സഖ്യം: ശരത്​ യാദവിന്​ അതൃപ്​തി

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിൽ പാർട്ടി അധ്യക്ഷൻ​ ശരത്​ യാദവിന്​ അതൃപ്​തിയെന്ന്​ റിപ്പോർട്ട്​. ബുധനാഴ്​ച വൈകീട്ട്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ രാജിവെച്ചതിനെ കുറിച്ച്​ ശരത്​ യാദവ്​ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ബിഹാറിലെ രാഷ്​ട്രീയ രംഗത്ത്​ വലിയ കോളിളക്കമുണ്ടാകു​േമ്പാൾ പറ്റ്​​നയിൽ തങ്ങാതെ ഡൽഹിയിലായിരുന്നു പാർട്ടി ദേശീയ അധ്യക്ഷൻ​. നിതീഷി​​​െൻറ പുതിയ നീക്കങ്ങളിൽ അതൃപ്​തിയുള്ളതിനാലാണ്​ ശരത്​ യാദവ്​ മൗനം പാലിക്കുന്നതെന്നാണ്​ വിവരം.

ബി.ജെ.പി പിന്തുണയോടെ നിതീഷ്​ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തതിന്​ തൊട്ടു പിന്നാലെ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും യാദവ്​ കൂടികാഴ്​ച നടത്തി. നിതീഷിനെ രാഹുൽ വിമർശിച്ചതിന്​ ശേഷമായിരുന്നു കൂടികാഴ്​ച എന്നതും ശ്ര​ദ്ധേയമാണ്​. നിതീഷി​​​െൻറ തീരുമാനത്തോട്​ എതിർപ്പുള്ള പാർട്ടിയിലെ അംഗങ്ങളുമായും എം.പിമാരുമായും കൂടികാഴ്​ച നടത്താനും ശരത്​ യാദവിന്​ നീക്കമുണ്ട്​​​.

അഴിമതി കേസിൽ ഉൾപ്പെട്ട  തേജസ്വി യാദവ് ഉപ മുഖ്യമന്ത്രി​ സ്ഥാനത്ത്​ തുടരുന്നതിൽ പ്രതിഷേധിച്ചാണ്​ നിതീഷ്​ കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്​. നിതീഷി​​​െൻറ രാജി മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നാണ് ആർ.ജെ.ഡി അധ്യക്ഷൻ​ ലാലു പ്രസാദ്​ യാദവും കോൺഗ്രസും ആരോപിക്കുന്നത്​. രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷ്​ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ്​ കോവിന്ദിനെയാണ്​ പിന്തുണച്ചിരുന്നത്​.

Tags:    
News Summary - s Sharad Yadav Upset–india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.