എല്ലാം ക്ഷമിച്ച് മുന്നോട്ട് പോവുക...രാഹുൽ ഗാന്ധിയുടെ ഉപദേശം പങ്കുവെച്ച് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് നാടുമുഴുവൻ പാട്ടാണ്. തെരഞ്ഞെടുപ്പ് സമാഗതമായ സാഹചര്യത്തിൽ വൈരം മറന്ന് ഒന്നിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുനേതാക്കളും.

ഒരിക്കൽ കൂടി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിപദത്തിന് അവകാശവാദമുയർത്തുമോ എന്ന് ചോദിക്കുന്നുണ്ട് പലരും. ഇരുവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പങ്ക് എടുത്ത്പറയേണ്ടതുണ്ട്. അധികാരത്തിലെത്തിയാൽ ഇക്കുറിയും മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കില്ലെന്നത് ഗെഹ്ലോട്ട് ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ താൻ തയാറാ​ണെന്നും എന്നാൽ ഈ പദവി തന്നെ വിട്ടുപോകുന്നില്ലെന്നുമാണ് അടു​ത്തിടെ ഒരു അഭിമുഖത്തിൽ ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്.

എല്ലാം മറക്കണമെന്നും പൊറുക്കണമെന്നുമാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തന്നോട് പറഞ്ഞതെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഒരുമിച്ച് നിന്ന് ഇക്കുറിയും കോൺഗ്രസിനെ വിജയിപ്പിക്കുമെന്നും സച്ചിൻ പറഞ്ഞു. ആര് എന്തൊക്കെ ചെയ്യണമെന്ന കാര്യം എം.എൽ.എമാരും നേതൃത്വവും ചേർന്ന് തീരുമാനിക്കും. 2018ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നു. ഇക്കുറി ഭരണപക്ഷത്താണ്. അഞ്ചുവർഷം ഞങ്ങൾ എന്തൊക്കെ ചെയ്തു എന്നത് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ഗ്രാമങ്ങളെ അടക്കം വികസനപാതയിലെത്തിക്കാൻ സാധിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രമായിരിക്കും. പരമ്പരാഗത ശീലങ്ങൾ മാറിമറിയും കോൺഗ്രസ് അധികാരം നിലനിർത്തും.-സച്ചിൻ പൈലറ്റ് വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനു ശേഷം രാജസ്ഥാനിൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 1990ലാണ് ബി.ജെ.പി അധികാരത്തിലേക്ക് വന്നത്.

Tags:    
News Summary - Sachin Pilot shares what Rahul Gandhi told him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.