മുംബൈ: മാവോവാദി ബന്ധത്തിെൻറ പേരിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബ ജാമ്യം തേടി വീണ്ടും കോടതിയിൽ. ആരോഗ്യസ്ഥിതി മോശമായതിനാൽ കോവിഡ് ബാധിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിൽ ഹരജി നൽകിയത്. ഇത് വെള്ളിയാഴ്ച പരിഗണിക്കും. കോടതി മഹാരാഷ്ട്ര സർക്കാറിെൻറ നിലപാട് തേടിയിട്ടുണ്ട്.
2017ൽ ഗഡ്ചിറോളി സെഷൻസ് കോടതിയാണ് സായിബാബ ഉൾെപ്പടെ ആറു പേർക്ക് ജീവപര്യന്തം തടവ് വിധിച്ചത്. മാവോവാദി ബന്ധം, രാജ്യത്തിെൻറ പരമാധികാരം അട്ടിമറിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. അന്നു മുതൽ നാഗ്പുർ ജയിലിലാണ് അംഗപരിമിതനായ സായിബാബ.
1800 ജയിൽപുള്ളികളുള്ള നാഗ്പുർ ജയിലിൽ 150 ജയിൽപുള്ളികൾക്കും 40 ഉദ്യോഗസ്ഥർക്കും കോവിഡ് ബാധിച്ചതായി സായിബാബ ഹരജിയിൽ ചൂണ്ടിക്കാട്ടി. മോശം ആരോഗ്യാവസ്ഥയെ തുടർന്ന് മുമ്പ് പലതവണ ജാമ്യം തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.