ന്യൂഡൽഹി: അടിസ്ഥാന ശമ്പളവും പ്രത്യേക അലവൻസുകളും 15,000 രൂപവരെയുള്ള തൊഴിലാളികളുടെ േപ്രാവിഡൻറ് ഫണ്ട് കണക്കാക്കുേമ്പാൾ ഇവരണ്ടും ഒരുമിച്ച് കണക്കുകൂട്ടണമെന്ന് സുപ്രീംകോടതി വിധിച്ചു.
1952ലെ േപ്രാവിഡൻറ് ഫണ്ട് നിയമപ്രകാരം ഇവരണ്ടും കൂട്ടിയാണ് പി.എഫ് തുക കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഒാരോ തൊഴിലാളിയുടെയും കഴിവും യോഗ്യതയും അനുസരിച്ചും മറ്റു ആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ശമ്പളവും പ്രത്യേക അലവൻസുകളും വ്യത്യസ്തമായി പരിഗണിച്ച് പി.എഫ് തുക കണക്കാക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുന്നതാണ് ഇൗ വിധി. അേതസമയം, അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും 15,000ന് മുകളിലുള്ളവരെ വിധി ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.