ഗണേശ വിഗ്രഹങ്ങളുടെ വിൽപ്പന; സുപ്രീം കോടതി ഹരജി ഇന്ന് പരിഗണിക്കും

പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളുടെ വിൽപനയും നിർമ്മാണവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയാണ് ചീഫ് ജസ്‌റ്റിസിന് മുമ്പാകെ ഇന്ന് പരിഗണനയ്ക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഞായറാഴ്‌ച നടന്ന പ്രത്യേക ഹിയറിംഗിലാണ് ഹൈക്കോടതി വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പ്ലാസ്‌റ്റര്‍ ഓഫ് പാരിസില്‍ ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും ഹൈക്കോടതിയുടെ ഉത്തരവ് അനുമതി നല്‍കിയെങ്കിലും ജലാശയങ്ങളില്‍ പ്രതിമകൾ മുക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ത്ഥി. എന്നാൽ വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തില്‍ പ്ലാസ്‌റ്റര്‍ ഓഫ് പാരീസ് പോലെയുള്ള അജൈവ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള അജൈവ പദാര്‍ഥങ്ങള്‍ ജലാശയങ്ങളിൽ ലയിക്കുമ്പോള്‍ അത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

Tags:    
News Summary - Sale of Ganesha idols; The Supreme Court will consider the petition today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.