ന്യൂഡൽഹി: വിദ്യാഭ്യാസ ബോർഡുകളെ ഏകോപിപ്പിച്ച് പാഠ്യപദ്ധതി, ചോദ്യേപപ്പറുകൾ തുടങ്ങിയവ ഏകീകരിക്കുന്നു. ഇതിന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വിവിധ ബോർഡുകളെ ഉൾപ്പെടുത്തി ഇൻറർബോർഡ് വർക്കിങ് ഗ്രൂപിന് (െഎ.ബി.ഡബ്ല്യു.ജി) രൂപം നൽകി.
ഗുജറാത്ത്, കേരളം, തെലങ്കാന, ഛത്തിസ്ഗഢ്, മണിപ്പൂർ, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ബോർഡുകളെയും സി.ബി.എസ്.ഇ, സി.െഎ.എസ്.ഇ എന്നിവയെയും ഉൾപ്പെടുത്തിയാണ് മന്ത്രാലയം സമിതി രൂപവത്കരിച്ചത്. വിവിധ ബോർഡുകൾക്ക് കീഴിലായതിനാൽ കേന്ദ്ര നയങ്ങൾ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പുതിയ നീക്കം ബി.ജെ.പി നയം നടപ്പാക്കാനാണെന്നും ആക്ഷേപമുണ്ട്.
എല്ലാ ബോർഡുകൾക്കും പിന്തുടരാവുന്ന പൊതുവായ മാതൃകക്കാണ് സമിതി രൂപവത്കരിച്ചതെന്ന് മാനവശേഷിവികസനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ബോർഡ് പ്രവർത്തകസമിതിയുടെ പ്രധാന ചുമതലകൾ: പൊതുവായ വിഷയങ്ങളുടെ കരിക്കുലം ഏകീകരിക്കുക, അടുത്ത അധ്യയനവർഷം മുതൽ പുതിയ മോഡറേഷൻ നയം കൊണ്ടുവരുക, പാസ് മാർക്ക് നൽകുന്നത് സർട്ടിഫിക്കറ്റിൽ രേഖെപ്പടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പരിശോധിക്കുക, സംസ്ഥാന ബോർഡുകളുെടയും സി.ബി.എസ്.ഇയുടേയും ചോദ്യപേപ്പറുകൾ ഏകീകരിക്കുകയും വിലയിരുത്തുകയും ചെയ്യുക.
പുതിയ സമിതിയുടെ രൂപവത്കരണത്തിന് മന്ത്രാലയം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് മോഡറേഷനുമായി ബന്ധപ്പെട്ട തർക്കമാണ്. ബോർഡുകൾ മോഡറേഷൻ നൽകുന്നതും ചോദ്യപേപ്പറുകളുടെ രീതിയും വ്യത്യസ്തമാണ്. വിദ്യാർഥികളുടെ ഫലത്തിൽ ഇത് പ്രതിഫലിച്ചതായും നീതീകരിക്കാൻ പറ്റാത്തണണെന്നും ഇൻറർേബാർഡ് പ്രവർത്തക സമിതി അംഗം പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയതശേഷമേ സമിതി നിലപാട് എടുക്കൂവെന്നും സമിതി അംഗം വ്യക്തമാക്കി. ഇൗവർഷംമുതൽ സി.ബി.എസ്.ഇ 12ാം ക്ലാസിൽ മോഡറേഷൻ നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈേകാടതി വിധി സ്റ്റേ ചെയ്തതിനാൽ സി.ബി.എസ്.ഇക്ക് ഇൗ വർഷം നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.