സന്ദേശ്ഖാലി: 12 വർഷത്തിനുശേഷം ഓഫിസ് തുറന്ന് സി.പി.എം

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​ജ​ഹാ​ൻ ശൈ​ഖി​ന്റെ​യും അ​നു​യാ​യി​ക​ളു​ടെ​യും അ​റ​സ്റ്റി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ പ​ഴ​യ കോ​ട്ട​യാ​യി​രു​ന്ന സ​ന്ദേ​ശ്ഖാ​ലി​യി​ൽ ഓ​ഫി​സു​ക​ൾ വീ​ണ്ടും തു​റ​ന്നും ചെ​റി​യ റാ​ലി​ക​ൾ ന​ട​ത്തി​യും ബൂ​ത്തു ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചും തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങി സി.​പി.​എം. ക​ർ​ഷ​ക ചൂ​ഷ​ണ​ത്തി​നെ​തി​രെ തേ​ഭാ​ഗ മൂ​വ്മെ​ന്റി​ലൂ​ടെ ഇ​ട​ത് പാ​ർ​ട്ടി​ക​ൾ വ​ള​ക്കൂ​റ് ഉ​ണ്ടാ​ക്കി​യ മ​ണ്ണാ​യി​രു​ന്നു സ​ന്ദേ​ശ്ഖാ​ലി. 2011 വ​രെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​വി​ടെ​നി​ന്നും തോ​ൽ​വി​യ​റി​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ൽ, 2012ന് ​ശേ​ഷം പാ​ർ​ട്ടി​ക്ക് ഇ​വി​ടെ ഓ​ഫി​സ് തു​റ​ക്കാ​ൻ​പോ​ലും സാ​ധി​ച്ചി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും പ്ര​തി​സ​ന്ധി നേ​രി​ട്ടു. ഇ​തി​നി​ടെ​യാ​ണ്, ഇ.​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ൾ​​ക്കൂ​​ട്ടം ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ ഷാ​ജ​ഹാ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​യാ​യി​ക​ളും അ​റ​സ്റ്റി​ലാ​യി.

10 വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്ത് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​ർ ഞ​ങ്ങ​ളെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് 2011ൽ ​സി.​പി.​എ​മ്മി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സ​ന്ദേ​ശ്ഖാ​ലി​യി​ൽ​നി​ന്നു വി​ജ​യി​ച്ച നി​ര​പ​ദ സ​ർ​ദാ​ർ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​കാ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​വ​രും ഭൂ​മി ന​ഷ്ട​മാ​യ​വ​രു​മാ​യ ജ​നം ന​ട​ത്തി​യ പ്ര​ക്ഷോ​ഭം ഫ​ലം ക​ണ്ടു​തു​ട​ങ്ങി. ജ​ന​പി​ന്തു​ണ​യോ​ടെ, തൃ​ണ​മൂ​ൽ 12 വ​ർ​ഷം മു​മ്പ് പൂ​ട്ടി​ച്ച സ​ന്ദേ​ശ്ഖാ​ലി ബ്ലോ​ക്ക് ര​ണ്ടി​ലെ പാ​ർ​ട്ടി ഓ​ഫി​സ് ശ​നി​യാ​ഴ്ച തു​റ​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Sandeshkhali: CPM opens office after 12 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.