മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയുടെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. പോക്ക റ്റടിക്കുന്നത് പോലെയാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരം സ്വന്തമാക്കിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചു. പ്രതിപക്ഷ സഖ്യത്തിന് 165 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ ്യക്തമാക്കി. ചരിത്രത്തിൽ കാണാത്ത രീതിയിൽ രാഷ്ട്രപതിഭവനെ പോലും ബി.ജെ.പി ദുരുപയോഗപ്പെടുത്തി. എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വ്യാജരേഖകളാണ് ഗവർണർക്ക് മുമ്പാകെ ബി.ജെ.പി സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻ.സി.പി, ശിവസേന, കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലുകൾക്ക് കനത്ത സുരക്ഷയാണ് പാർട്ടികൾ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് പാർട്ടികളും എം.എൽ.എമാരെ നഗരത്തിന് പുറത്തേക്ക് മാറ്റിയിട്ടില്ല. സുപ്രീംകോടതി തീരുമാനം പുറത്ത് വന്നാൽ ഇക്കാര്യത്തിൽ പുനഃരാലോചനയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.