മുംബൈ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ല. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇൻഡ്യ സഖ്യ യോഗത്തിൽ നടക്കുന്നതെന്നും റാവത്ത് പറഞ്ഞു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരാൻ പോണില്ല. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വലിയ പാർട്ടിയാണ്. അതുകൊണ്ട് ആരെ കൊണ്ടുപോകണമെന്നും ആരെ എടുക്കരുതെന്നും കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ട്, അത് അവസാനിച്ചിട്ടില്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ ക്രമപ്പെടുത്തലുകൾ ഉണ്ട്. ജോലികൾ പുരോഗമിക്കുകയാണെന്നും സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.