ന്യൂഡൽഹി: മദ്റസകളില്‍ ഇനിമുതല്‍ സംസ്കൃതവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. ബോര്‍ഡിനുകീഴിൽ രജിസ്റ്റര്‍ ചെയ്ത മദ്റസകളിലാണ് സംസ്കൃതം പഠിപ്പിക്കുക. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ നാല് മദ്റസകളില്‍ സംസ്കൃതം സിലബസിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയർമാൻ ഷദാബ് ശംസ് പറഞ്ഞു.
ഇതുവരെ ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളും അറബിയും മാത്രമാണ് സംസ്ഥാനത്തെ 117 മദ്റസകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍, ഇനിമുതല്‍ എൻ.സി.ഇ.ആർ.ടി സിലബസ് ക്ലാസുകളും സംസ്കൃതവും മദ്റസകളില്‍ പഠിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.