‘ഭരണഘടനയെ രക്ഷിക്കൂ-രാജ്യത്തെ രക്ഷിക്കൂ’; പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി 'ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് രാജ്യവ്യാപകമായി പതാകജാഥകൾ നടത്തുകയാണ്. കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധ പരിപാടികൾ.

എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. രാഹുൽ ഗാന്ധി അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കും.

വിവിധയിടങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകും.

Tags:    
News Summary - save constitution save india congress to nationwide protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.