സുപ്രീംകോടതി

തെരഞ്ഞെടുപ്പ് ബോണ്ട്: കൂടുതൽ സമയം ചോദിച്ച എസ്.ബി.ഐയുടെ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളു​​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ജൂ​ൺ 30 വ​രെ നീ​ട്ട​ണ​മെ​ന്ന എസ്.ബി.ഐയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, ജെ.​ബി. പ​ർ​ദീ​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. വി​വ​ര​ങ്ങ​ൾ ആ​റി​ന​കം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ബോ​ധ​പൂ​ർ​വം അ​വ​ഗ​ണി​ച്ചു​വെ​ന്നു കാ​ണി​ച്ച് എ​സ്.​ബി.​ഐ​ക്കെ​തി​രെ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യും ഇ​തോ​ടൊ​പ്പം അ​ഞ്ചം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളു​​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ജൂ​ൺ 30 വ​രെ നീ​ട്ട​ണ​മെ​ന്നാണ് സ്റ്റേ​റ്റ് ​ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആവശ്യം. ഓ​രോ പാ​ർ​ട്ടി​യും ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വ​ഴി സ​മാ​ഹ​രി​ച്ച തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​സ്.​ബി.​ഐ മാ​ർ​ച്ച് ആ​റി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ര​മോ​ന്ന​ത കോ​ട​തി നി​ർ​ദേ​ശം. തീ​യ​തി ജൂ​ൺ 30 വ​രെ നീ​ട്ടാ​നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് നാ​ലി​നാ​ണ് എ​സ്.​ബി.​ഐ കോ​ട​തി​യി​ലെ​ത്തി​യ​ത്.

എസ്.ബി.ഐയുടെ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിവരങ്ങൾ സമർപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നീട്ടിക്കൊണ്ടുപോകാനാണ് എസ്.ബി.ഐ നീക്കമെന്നാണ് പ്രധാന വിമർശനം.

2019 ഏ​പ്രി​ൽ 12 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 15 വ​രെ 22,217 ബോ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റു​ക​ളി​ൽ മും​ബൈ​യി​ലെ പ്ര​ധാ​ന ശാ​ഖ​യി​ലാ​ണെ​ന്നും ബാ​ങ്ക് കോടതിയിൽ അറിയിച്ചിരുന്നു. ഇ​വ ഡീ​കോ​ഡ് ചെ​യ്ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് എ​സ്.​ബി.​ഐ​യു​ടെ അ​വ​കാ​ശ​വാ​ദം.

Tags:    
News Summary - SBI’s plea on electoral bonds to be heard by Supreme Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.