ന്യൂഡൽഹി: തങ്ങളുടെ ആദായ നികുതി റിട്ടേണുകൾ സെൻട്രൽ സർക്കിളിന് കൈമാറിയ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ആം ആദ്മി പാർട്ടിയും സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഡിസംബർ 13ലേക്ക് മാറ്റിവെച്ചു.
നികുതി വെട്ടിപ്പ് പരിശോധിക്കാനാണ് ആദായ നികുതി റിട്ടേണുകൾ സെൻട്രൽ സർക്കിളിന് കൈമാറുന്നത്. ആദായ നികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജികളിൽ നോട്ടീസ് ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഔപചാരിക നോട്ടീസ് അയക്കുന്നത് നിർബന്ധമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അടുത്ത വാദം കേൾക്കുന്ന ഡിസംബർ 13ന് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു. സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, രാജീവ് ഗാന്ധി ചാരിറ്റബ്ൾ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ജവഹർ ഭവൻ ട്രസ്റ്റ്, യങ് ഇന്ത്യൻ എന്നിവയും കേസിലെ ഹരജിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.