കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഹരിയാന സർക്കാർ നടപടിയെ ബാർ കൗൺസിൽ ഡൽഹി അംഗം രാജീവ് ഖോസ്ല, മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക എന്നിവർ അപലപിച്ചു.

'പ്രക്ഷോഭകാരികളായ കർഷകരോട് ഐക്യദാർഡ്യം പ്രകടിപ്പിക്കാനാണ് സുപ്രീം കോടതി അഭിഭാഷകർ ഇവിടെ ഒത്തുകൂടിയത്. രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവർ പാവപ്പെട്ട കർഷകരാണ്, അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് വളരെ തെറ്റാണ്. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കണം' -ഫൂൽക പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെ തകർക്കാനുള്ള സർക്കാർ തന്ത്രമാണിതെന്ന് രാജീവ് ഖോസ്ല ആരോപിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ഡിസംബർ 4 ന് ബാർ കൗൺസിൽ യോഗം ചേരും. സർക്കാർ നീതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ അവർ നീതി നൽകൂ എന്നും മെന്നും രാജീവ് ഖോസ്ല ആരോപിച്ചു.

അതേസമയം സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട്​ ഇടപെ​ട്ടെങ്കിലും,​ ഷാ മുന്നോട്ടു വച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളിയിരുന്നു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറിന്‍റെ നിർദേശം. എന്നാൽ,​ വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.