തിയേറ്ററുകളിലെ ദേശീയഗാനാലാപനം; സുപ്രീം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹർ പരീക്കർ

പനാജി: സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീർത്തും തെറ്റാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.  ഇത് മൂലം ആളുകൾ എഴുന്നേറ്റ് നിൽക്കാതിരിക്കില്ലെന്നും  പരീക്കർ പറഞ്ഞു. ഗോമാന്ദക് ബാല ശിക്ഷ പരിക്ഷിതിൽ സംസാരിക്കുകയായിരുന്നു പരീക്കർ.


എഴുന്നേറ്റ് നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവിടെ കോടതി വിധിക്ക് പ്രസക്തിയില്ല. എന്നാൽ ദേശിയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക എന്നത് ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾക്കിടയിൽ ഇൗ ഉത്തരവിൽ ആശ‍യക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഉത്തരവിന്‍റെ ഗുണങ്ങൾ സംബന്ധിച്ചുള്ള വാദങ്ങളിലേക്ക് പോവാൻ തനിക്കാഗ്രഹമില്ല. പക്ഷെ തന്‍റെ കാഴ്ചപ്പാടിൽ തികച്ചും തെറ്റായ കോടതി വിധിയാണിത്. ഭാരത്തിന്‍റെ  മൂല്യങ്ങളെ എല്ലാ പൗരൻമാരും മനസ്സിലാക്കാണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


സിനിമാ ഹാളിൽ ദേശിയഗാനം പാടുമ്പോൾ ദേശ സ്നേഹം കാണിക്കണ്ടത് എഴുന്നേറ്റ് നിന്നല്ലെന്ന് നേരത്തെ  സുപ്രീം കോടതി പറഞ്ഞിരുന്നു.

Tags:    
News Summary - SC observation on national anthem in cinema halls wrong, says Manohar Parrikar- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.