ന്യൂഡൽഹി: മതപരിവർത്തനം നടത്തിയ എല്ലാ ദലിതർക്കും പട്ടികജാതി പദവി നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമീഷനെ അംഗീകരിക്കില്ലെന്നും കേന്ദ്രസർക്കാറിന്റെ കമീഷൻ നിയമനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും ദലിത് ക്രൈസ്തവ ദേശീയ കൗൺസിൽ (എൻ.സി.ഡി.സി) വ്യക്തമാക്കി.
നിരവധി ആധികാരിക പഠന റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞിരിക്കെ, പുതിയ പഠനത്തിന്റെ ആവശ്യം തന്നെയില്ല. പട്ടികജാതി പദവി അനുവദിക്കുന്ന കാര്യത്തിൽ സർക്കാറിന്റെ നയനിലപാടാണ് ഉണ്ടാകേണ്ടത്.
പട്ടികജാതി പദവി ദലിത് ക്രൈസ്തവർക്കും ദലിത് മുസ്ലിംകൾക്കും അനുവദിക്കുന്നതിൽ കാലതാമസം വരുത്താനുള്ള തന്ത്രമാണ് മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ കമീഷനെ നിയോഗിച്ചതിലൂടെ സർക്കാർ പുറത്തെടുത്തത്.
സർക്കാർ നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൻ.സി.ഡി.സി ദേശീയ പ്രസിഡന്റ് വി.ജെ. ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.