രാജസ്ഥാൻ വിദ്യാഭ്യസ മന്ത്രി മദൻ ദിലാവർ

അക്ബറിനെ മഹാനെന്ന് വാഴ്ത്തുന്ന സ്‌കൂൾ പാഠപുസ്തകങ്ങൾ കത്തിക്കും -രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ഉദയ്പൂർ: മുഗൾ ചക്രവർത്തി അക്ബറിനെ മഹത്വപ്പെടുത്തുന്ന സ്കൂൾ പാഠപുസ്തകങ്ങൾ മുഴുവൻ കത്തിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി മദൻ ദിലാവർ. ഉദയ്പൂരിലെ സുഖാദിയ സർവകലാശാലയിലെ വിവേകാനന്ദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.

"ഞങ്ങൾ എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്, അക്ബറിനെ 'മഹത്തായ'തായി ഇതുവരെ പരാമർശിച്ചിട്ടില്ല. അങ്ങിനെ കണ്ടാൽ എല്ലാ പുസ്തകങ്ങളും കത്തിക്കും."-മന്ത്രി പറഞ്ഞു.

രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു. ഇത് മഹാറാണാ പ്രതാപിനും രാജസ്ഥാനിനും അപമാനമാണെന്നും ഒരിക്കലും തലകുനിക്കാത്ത ജനങ്ങളുടെ സംരക്ഷകനാണെന്ന് മഹാറാണയെന്നും അതേസമയം അക്ബർ സ്വന്തം നേട്ടങ്ങൾക്കായി നിരവധി ആളുകളെ കൊലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. 

മുഗൾ സാമ്രാജ്യത്തിനെതിരായ അചഞ്ചലമായ ധീരതയ്ക്കും ചെറുത്തുനിൽപ്പിനും പേരുകേട്ട മേവാറിലെ ഒരു ഇതിഹാസ രജപുത്ര യോദ്ധാവായിരുന്നു മഹാറാണാ പ്രതാപ്, പ്രത്യേകിച്ച് 1576-ൽ നടന്ന ഹൽദിഘട്ടി യുദ്ധത്തിലെന്നും അദ്ദേഹം പറഞ്ഞു.

അക്ബറിനെ വാഴ്ത്തുന്നവരാണ് രാജസ്ഥാന്റെ ഏറ്റവും വലിയ ശത്രുക്കൾ. സ്കൂൾ പാഠപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിനും ദേശീയ നായകരെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുമായി ഒരു കമ്മിറ്റിയെ രൂപീകരിക്കുന്നതായി മന്ത്രി ദിലാവർ പറഞ്ഞു.

Tags:    
News Summary - School textbooks glorifying Akbar as 'great' will be burnt: Rajasthan education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.