ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ച. യാത്ര പഞ്ചാബിലെ ഹോഷിയാർപുരിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് നേരെ ഒരാൾ പാഞ്ഞടുത്ത് കെട്ടിപ്പിടിച്ചു. ഉടൻ സുരക്ഷാ ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും ഇയാളെ തള്ളിമാറ്റി.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചകൾ ചർച്ചയായിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. അതേസമയം, ഈ സംഭവത്തിന്റെ യാതൊരു അലട്ടലുമില്ലാതെ രാഹുൽ യാത്ര തുടർന്നു.
രാഹുലിന് സർക്കാർ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുന്നില്ലെന്നും സുരക്ഷാ വീഴ്ചയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ഇത്തരമൊരു സംഭവം. രാഹുലിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ തന്നെ 100ലേറെ തവണ സുരക്ഷ ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാറും സുരക്ഷാ ഏജൻസികളും ആരോപിച്ചിരുന്നു.
ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് രാഹുലിനുള്ളത്. എട്ട് -ഒമ്പത് കമാന്റോകൾ 24 മണിക്കൂറും രാഹുലിനൊപ്പമുണ്ടായിരിക്കും. ഭാരത് ജോഡോ യാത്ര പഞ്ചാബിലേക്ക് കടന്ന ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ രാഹുലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്ര അവസാനിക്കുന്ന കശ്മീരിലേക്ക് കടക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.