ലഖ്നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃദ്ധ ക്രൂരമർദനത്തിന് ഇരയായി. ഇവരെ മർദിച്ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വൃദ്ധയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്. ലഖ്നോവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. ട്രോമ സെൻററിെൻറ വരാന്തയിൽ കിടക്കുകയായിരുന്ന 80കാരിയെ സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് മിശ്ര ക്രൂരമായി മർദിക്കുകയായിരുന്നു. ഇയാള്‍ സ്ത്രീയെ യാതൊരു ദയയുമില്ലാതെ വീണ്ടും വീണ്ടും ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. ചവിട്ടുകൊണ്ട് വീണ ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന വൃദ്ധയെ ഇയാൾ വീണ്ടും ചവിട്ടിവീഴ്ത്തുന്നുണ്ട്.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വൻ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ജീവനക്കാരനെ നിയോഗിച്ച ഏജന്‍സിയെ ആശുപത്രി അധികൃതര്‍ കരിമ്പട്ടികയില്‍പ്പെടുത്തി.
DISTURBING VISUALS : इलाहाबाद से नाम बदल कर प्रयागराज हो गया है। पर आम इंसान की क़ीमत कीड़े-मकोड़े जैसी ही है। #SRNHospital के गार्ड की ये अमानवीयता एक बुजुर्ग महिला के साथ शर्मनाक है। @Uppolice pic.twitter.com/cIezdG25jL
— Vinod Kapri (@vinodkapri) August 7, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.