ചെന്നൈ: മാധവരത്ത് 47കാരിയെ കൈകാലുകൾ കെട്ടിയിട്ട് മരിച്ച നിലയിൽ കണ്ടെത്തി. കലൈവാണി എന്ന സ്ത്രീയാണ് മരിച്ചത്. സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥനായ രാകേഷ് ഇവരുടെ കൈകാലുകൾ ബന്ധിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കലൈവാണി വീട് വൃത്തിയാക്കാനും പെയിൻറ് ചെയ്യാനും രാകേഷിനെ വിളിച്ചിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. നാലു വള, 15 പവൻെറ താലി, 10000 രൂപ എന്നിവ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്.
അടുത്തിടെയാണ് വീട്ടിലെ പുതിയ സെക്യൂരിറ്റി ഗാർഡ് ആയി രാകേഷിനെ നിയമിച്ചത്. താഴെ നിലയിൽ രാകേഷിന് മുറി നൽകുകയും ഇദ്ദേഹം ഇവിടെ കുടുംബസമേതം താമസമാക്കുകയും ചെയ്തിരുന്നു.
സംഭവത്തിനു ശേഷം രാകേഷിനെ കാണാതായിട്ടുണ്ട്. സി.സി.ടി.വി അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.