കൊൽക്കത്ത:മുതിർന്ന പത്രപ്രവർത്തകൻ അനിനന്ദ്യ സെൻഗുപ്ത അന്തരിച്ചു. കൊൽക്കത്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി കാൻസറിനുള്ള ചികിൽസയിലായിരുനുന അദ്ദേഹം.
ബംഗാളിലെ പ്രാദേശിക ദിനപത്രമായ ബാർട്ടാമാനിലുടെയാണ് സെൻഗുപ്ത പത്രപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് ദിനപത്രങ്ങളായ സ്റ്റേസ്മാൻ, ടെലിഗ്രാഫ് എന്നിവയിൽ പ്രവർത്തിച്ചു. ആറ് തവണ കൊൽത്ത പ്രസ് ക്ലബിെൻറ സെക്രട്ടറിയായിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷെൻറ സെക്രട്ടറിയാണ്.
സെൻഗുപത്യുടെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.