ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

രാമേശ്വരം: ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ചതിനാണ് തൊഴിലാളികളെയും ബോട്ടും കസ്റ്റഡിയിലെടുത്തത്.

രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെ കച്ചിത്തീവ് ദ്വീപിന് സമീപത്ത് നിന്നാണ് ലങ്കൻ നാവികസേനയുടെ പെട്രോളിങ് വിഭാഗം പിടികൂടിയത്. കസ്റ്റഡിയിലായവരെ മാന്നാർ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.

ജൂലൈ 25ന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് ഇന്ത്യ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Seven Indian Fishermen Arrested in Sri Lanka -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.