മുസ്‍ലിംകളിലെ ഒരു വിഭാഗം വിശ്വാസ ചിഹ്നമായി കരുതിപോരുന്ന '786' കൈയിൽ പച്ചകുത്തിയ യുവാവിന്റെ കൈ മുട്ടിന് മുകളിൽ വെച്ച് വെട്ടിമാറ്റി. ഉത്തർ പ്രദേശ് സ്വദേശിയായ ഇഖ്ലാഖ് സൽമാനിക്കാണ് പാനിപ്പത്തിൽ വെച്ച് ദാരുണാനുഭവം. കൈ വെട്ടിമാറ്റിയത് കൂടാതെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയും ഇയാൾക്കെതിരെ പ്രതികൾ ഉന്നയിച്ചു.
29കാരനായ ഇഖ്ലാഖ് ജോലി ആവശ്യാർത്ഥമാണ് യു.പിയിൽനിന്ന് പാനിപ്പത്തിൽ എത്തിയത്. കൈയ്യിൽ '786' പച്ചകുത്തിയത് കണ്ടതിനെ തുടർന്ന് ആൾക്കൂട്ടം യുവാവിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു എന്ന് ഇഖ്ലാഖിന്റെ ബന്ധുക്കൾ പറയുന്നു.
2020 സെപ്തംബറിലാണ് ഇയാൾ ജോലി തേടി പാനിപ്പത്തിൽ എത്തിയത്. ഇഖ്ലാഖിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിയുമായി ഒരുകൂട്ടം ആളുകൾ രംഗത്തെത്തി.
ഇഖ്ലാഖ് ആൺകുട്ടിലെ പീഡിപ്പിച്ചെന്നും ഓടി രക്ഷപെടുന്നതിനിടെ റെയിൽവേ ട്രാക്കിൽവീണ് കൈ മുറിഞ്ഞെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ശാസ്ത്രീയ തെളിവുകളിൽ ആൾക്കൂട്ടം ഉന്നയിച്ച പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പീഡന പരാതിയിൽനിന്ന് കോടതി യുവാവിനെ മുക്തനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.