ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: ഹരജികൾ നിലനിൽക്കുമോ എന്നത് വിധി പറയാൻ മാറ്റി

പ്രയാഗ് രാജ്: മഥുരയിലെ കൃഷ്ണ ജന്മസ്ഥാൻ-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുമോ എന്നതിൽ അലഹബാദ് ഹൈകോടതി വിധി പറയാൻ മാറ്റി.

കൃഷ്ണ ക്ഷേത്രത്തിന് ചേർന്നുനിൽക്കുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഹരജികളാണ് ഹൈകോടതിയിലുള്ളത്. ക്ഷേത്രം തകർത്താണ് ഔറംഗസീബിന്റെ കാലത്ത് പള്ളി പണിതതെന്നാണ് ഹരജിക്കാരുടെ അവകാശവാദം. എന്നാൽ, 1991ലെ ആരാധനാലയ നിയമപ്രകാരം ഹരജികൾ പരിഗണിക്കാനാവില്ലെന്നാണ് മുസ്‍ലിം വിഭാഗത്തിന്റെ വാദം.

ജസ്റ്റിസ് മായൻ കുമാർ ജെയിനാണ് കേസിൽ വാദം കേട്ടത്. വിഷയത്തിൽ തീർപ്പ് കൽപിക്കാൻ വഖഫ് ബോർഡിനാണ് നിയമപരമായി അധികാരമെന്ന് കഴിഞ്ഞ ദിവസം മുസ്‍ലിം വിഭാഗത്തിന് വേണ്ടി ഹാജരായ തസ്‍ലിമ അസീസ് അഹമ്മദി വാദിച്ചിരുന്നു.

1968 ഒക്ടോബർ 12ന് ബന്ധപ്പെട്ട കക്ഷികൾ ഒത്തുതീർപ്പിലെത്തിയിരുന്നതായും അവർ ബോധിപ്പിച്ചു. എന്നാൽ, തർക്കമില്ലാത്ത കെട്ടിടങ്ങൾക്കു മാത്രമാണ് 1991ലെ ആരാധനാലയ നിയമം ബാധകമെന്ന് ഹിന്ദുവിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Tags:    
News Summary - Shahi Eidgah Masjid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.