ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രീംകോടതി ഡിസംബർ ഒമ്പതിന് പരിഗണിക്കും. തർക്കവുമായി ബന്ധപ്പെട്ട ഹിന്ദുപക്ഷത്തിന്റെ 18 കേസുകളുടെ നിലനിൽപ് ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആരാധനാലയ പ്രത്യേക നിയമം ലംഘിച്ചുള്ളതാണ് ഹിന്ദുപക്ഷത്തിന്റെ ഹരജികളെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. ഇന്ത്യ സ്വതന്ത്രമായ ദിവസത്തിന് ശേഷമുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് വിലക്കുന്നതാണ് ആരാധനാലയ നിയമം. രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കം മാത്രമാണ് ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നത്. ഔറംഗസീബിന്റെ കാലത്തെ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു പക്ഷം ഹരജി നൽകിയത്. ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നാണ് വാദം. 1991ലെ നിയമം ‘മതപരമായ സ്വഭാവം’ എന്ന പദം നിർവചിച്ചിട്ടില്ലെന്നും തർക്കമുള്ള സ്ഥലത്തിന് ക്ഷേത്രത്തിന്റെയും പള്ളിയുടെയും ഇരട്ട മത സ്വഭാവം ഉണ്ടാകരുതെന്നുമായിരുന്നു അലഹബാദ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.