ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തുന്നതിനിടയി ൽ ഹിജഡകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് കോൺഗ്രസ് എം.പി ശശി തരൂർ മാപ്പു പറഞ ്ഞു. ഉത്തരവാദിത്തമില്ലാത്ത അധികാരത്തിനാണ് കെജ്രിവാൾ താൽപര്യപ്പെടുന്നത്, അത് ഹിജഡകൾക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തരൂരിെൻറ കമൻറ്.
പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ പട്ടികക്കും എതിരെ പറയുന്നു എന്നല്ലാതെ വ്യക്തമായ നടപടികൾ കെജ്രിവാൾ സർക്കാർ സ്വീകരിച്ചില്ലെന്ന് തരൂർ കുറ്റപ്പെടുത്തി. ഡൽഹിപോലൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പക്കൽനിന്ന് ഉണ്ടാകേണ്ട മനുഷ്യത്വം കാണിക്കുന്നില്ല.
Apologies to those who found my quote about "power without responsibility" offensive. It's an old line from British politics, going back to Kipling & PrimeMinister Stanley Baldwin, &most recently used by Tom Stoppard. I recognize that its use today was inappropriate &withdraw it.
— Shashi Tharoor (@ShashiTharoor) January 13, 2020
മറ്റേതു സംസ്ഥാനത്തും വിദ്യാർഥി പ്രക്ഷോഭം ഇത്തരത്തിൽ നടന്നാൽ മുഖ്യമന്ത്രി ചെന്നുകണ്ട് ഉത്കണ്ഠ പങ്കുവെക്കുമായിരുന്നു. എന്നാൽ, അതൊന്നും സംഭവിക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. ഇതിലെ ഹിജഡകൾക്കെതിരായ പരാമർശം വലിയ എതിർപ്പ് ക്ഷണിച്ചു വരുത്തി. ഇതേതുടർന്നായിരുന്നു ട്വിറ്റർ വഴിയുള്ള മാപ്പുപറയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.