രാജ്​നാഥ്​ സിങ്ങിനെതിരെ ശത്രുഘ്​നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ മത്സരിക്കും

ലഖ്​നോ: ബി.ജെ.പിയിൽ നിന്ന്​ കോൺഗ്രസിലേക്ക്​ ചുവടുമാറിയ ശത്രുഘ്​നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ ലഖ്​നോവിൽ കേന് ദ്രമന്ത്രി രാജ്​നാഥ്​ സിങ്ങിനെതിരെ മത്സരിക്കും​. സമാജ്​വാദി പാർട്ടിയുടെ സീറ്റിൽ ബി.എസ്​.പിയുടെ പിന്തുണയോടെയാണ്​ പൂനം മത്സരിക്കുകയെ​ന്നാണ്​ റിപ്പോർട്ട്​.

ലഖ്​നോവിലെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഉത്തർപ്രദേശിൽ നിന്ന്​ പൂനം സിൻഹ മത്സരിക്കുന്നതിനെ പിന്തുണക്കുമെന്നും കോൺഗ്രസ്​ വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ്​ പിന്തുണ കൂടിയുണ്ടെങ്കിൽ മണ്ഡലത്തിൽ സിറ്റിങ്​ എം.പിയായ രാജ്​നാഥ്​ സിങ്ങും പൂനവും തമ്മിലാകും ഇഞ്ചോടിഞ്ച്​ മത്സരം നടക്കുക.

ലഖ്​നോവിൽ നാല്​ ലക്ഷം കായസ്​ഥ വിഭാഗത്തിൽപെട്ടവരും 1.3 ലക്ഷം സിന്ധി വോട്ടർമാരും 3.5 ലക്ഷം മുസ്​ലിം വോട്ടർമാരുമുണ്ട്​. പൂനം സിന്ധി വിഭാഗത്തിലും സിൻഹ കായസ്ഥ വിഭാഗത്തിൽപെട്ടവരുമാണ്​. അതിനാൽ പൂനം സിൻഹയെ സ്ഥാനാർഥിയാക്കിയാൽ ലഖ്​നോ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ്​ എസ്​.പി കണക്കുകൂട്ടുന്നത്​.

2014 ൽ 55.7 ശതമാനം വോട്ടി​​​​െൻറ ഭൂരിപക്ഷത്തിലാണ്​ രാജ്​നാഥ്​ സിങ്​ ലഖ്​നോവിൽ നിന്ന്​ ജയിച്ചത്​.

Tags:    
News Summary - Shatrughan Sinha's Wife Poonam Sinha to Contest Against Rajnath Singh in Lucknow- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.