'അവരെനിക്ക് സഹോദരിയെ പോലെ'; യുവതിയെ ആക്രമിച്ചതിൽ ശ്രീകാന്ത് ത്യാഗിയുടെ പ്രതികരണം

നോയിഡ: നോയിഡയിൽ അയൽക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെ അതിക്രമത്തിനിരയായ യുവതി തനിക്ക് സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ബി.ജെ.പി -കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി. തന്നെ രാഷ്ട്രീയമായി തകർക്കാൻ ആരോ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുംവഴിയാണ് യോഗി മാധ്യമങ്ങളോട് പ്രതികരിച്ചത്. ശ്രീകാന്ത് ത്യാഗിയേയും കൂട്ടാളികളായ മൂന്ന് പേരെയും കഴിഞ്ഞ ദിവസമാണ് യു.പി പൊലീസ് മീററ്റൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരുന്നു.

'സംഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. അവരെനിക്ക് സഹോദരിയെ പോലെയാണ്. ഈ സംഭവം രാഷ്ട്രീയ പേരിതമാണ്, ആരോ എന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചു'- ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.

നോയിഡയിലെ സെക്ടർ 93 ബിയിലെ ഗ്രാൻഡ് ഒമാക്സിലെ പാർക്ക് ഏരിയയിൽ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട് ത്യാഗിയും അയൽക്കാരിയായ യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. പ്രകോപിതനായ ശ്രീകാന്ത് ത്യാഗി യുവതിയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയെ കൈകേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയതോടെ യോഗി ഒളിവിൽ പോയി. പൊലീസ് തിരച്ചിൽ ശക്തമാക്കുകയും ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ, അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ 95ബി സെക്ടറിലുള്ള ശ്രീകാന്തിന്റെ വീടിന്റെ ഒരു ഭാഗം അധികൃതർ പൊളിച്ച് നീക്കി.

സംഭവം വിവാദമായതോടെ ത്യാഗിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തി. എന്നാൽ ഇയാൾ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - ‘She is like my sister', says Shrikant Tyagi who abused Noida woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.