ഭോപ്പാൽ: മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ 12 വയസുകാരിയെ രക്ഷിച്ച പുരോഹിതന്റെ പ്രതികരണം പുറത്ത്. ബാദ്നഗറിലെ ആശ്രമത്തിലെ പുരോഹിതനായ രാഹുൽ ശർമ്മയാണ് ഞെട്ടിക്കുന്ന സംഭവം വിവരിച്ചത്. ഉജ്ജയിൻ നഗരത്തിൽ നിന്നും 15 കിലോ മീറ്റർ അകലെയാണ് രാഹുൽ ശർമ്മയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ചില ജോലികൾക്കായി താൻ ആശ്രമത്തിൽ നിന്നു പുറത്തേക്ക് പോയത്. ഗേറ്റിന് മുന്നിൽ അർധ നഗ്നയായ പെൺകുട്ടിയെ കണ്ടു. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഞാൻ അവൾക്ക് വസ്ത്രങ്ങൾ നൽകി. പെൺകുട്ടിക്ക് സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ വീർത്തിരുന്നു. കൺട്രോൾ റൂമിൽ വിളിച്ച് പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം അറിയിച്ചു. 20 മിനിറ്റിനകം പൊലീസെത്തി. അവളുരെ പേര്, കുടുംബത്തിന്റെ വിവരങ്ങൾ എന്നിവ ചോദിച്ചെങ്കിലും പറഞ്ഞില്ല. പിന്നീട് സുരക്ഷിതയാണെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് വിവരങ്ങൾ പറയാൻ പെൺകുട്ടി തയാറായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടി സഹായത്തിനായി ആളുകളോട് അഭ്യർഥിക്കുന്നതും പലരും അവളെ ആട്ടിയോടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് മധ്യപ്രദേശ് സർക്കാറിനെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.