ന്യൂഡൽഹി: ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ല, സർക്കാർ പദ്ധതിയുടെ ഭാഗമായാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വ്യാഴാഴ്ചയാണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്. പ്രതിപക്ഷം എന്നെ തീർച്ചയായും വിമർശിക്കും. അവരെന്നെ വിമർശിക്കുന്നത് പുതിയ കാര്യമല്ല. ഈ മാറ്റം ശിക്ഷാ നടപടിയല്ല. ഇത് സർക്കാറിന്റെ പദ്ധതിയാണ്. മോദിയുടെ തീരുമാനമാണ്. -റിജിജു പറഞ്ഞു.
റിജിജുവിന്റെ സ്ഥാനമാറ്റത്തെ കുറിച്ച് അറിഞ്ഞയുടൻ കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിൻറെ സ്ഥാനമാറ്റത്തെ സംബബന്ധിച്ച് നിശബ്ദത പാലിക്കുന്നതിനെ വിമർശിച്ചു.
കഴിഞ്ഞ നാലു ദിവസമായി ബി.ജെ.പി ഇതുവരെയില്ലാത്തപോലെ ഉരുകിയൊലിക്കുകയാണ്. സ്വയം ആത്മപരിശോധന നടത്താതെ, ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാനാണ് ഈ അന്വേഷണ കുതുകികൾക്ക് താത്പര്യം.
എന്നാൽ കിരൺ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച് പൂർണ നിശബ്ദത പാലിക്കുകയാണ്. എന്ത് തെറ്റാണ് സംഭവിച്ചത്? വായിട്ടലക്കുന്നയാൾ ജുഡീഷ്യറിയെയും ഉദ്യോഗസ്ഥരെയും തമ്മിൽ തെറ്റിച്ചോ? -ഷ്രിൻറെ ചോദിച്ചു.
ഭൂലോകത്തെ ഏറ്റവും വലിയ പാർട്ടിയാണെന്ന് അവകാശപ്പെടുന്നവർക്കും ഒരു മുഴുവൻ സമയ നിയമമന്ത്രിയെ പോലും കണ്ടെത്താനാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി ആരോപിച്ചു.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കിരൺ റിജിജുവും ജഡ്ജിമാരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ജഡ്ജിമാർക്കെതിരെ നിരവധി വിവാദ പ്രസ്താവനകളും റിജിജു പറഞ്ഞിരുന്നു. ജഡ്ജിമാരിൽ പലരും ഇന്ത്യ വിരുദ്ധരാണെന്ന് വരെ അദ്ദേഹം ആരോപിച്ചിരുന്നു.
റിജിജുവിനെ മാറ്റി പകരം അർജുൻ രാം മെഗ്‍വാളിനാണ് നിയമമന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. സഹമന്ത്രിയായ മെഗ്‍വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.