മുംബൈ: ശിവസേന യു.ബി.ടി നേതാവ് സുധീർ മോറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഘോട്കോപ്പർ റെയിൽവേസ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്നാണ് മോറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വീടുവിട്ടിറങ്ങിയത്. സ്വന്തം വാഹനം എടുക്കാതെ ഓട്ടോറിക്ഷയിലായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. സംഭവത്തിൽ കുടുംബത്തിനും കൃത്യമായ ധാരണയില്ലെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വിക്രോളി പാർക്ക്‌സൈറ്റ് ഏരിയയിൽ നിന്നും രാഷ്ട്രീയ ജീവിതം ആരംഭിച്ച സുധീർ മോർ, ഉദ്ധവ് താക്കറെയുടെ പിന്തുണക്കാരനായിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനയിൽ നിന്ന് മത്സരിച്ച് മോർ വിജയിച്ചിരുന്നു. കൊങ്കൺ ബെൽറ്റിൽ കാര്യമായ സ്വാധീനമുള്ള മോർ രത്‌നഗിരി ജില്ലയുടെ സമ്പർക്ക പ്രമുഖായും നിയമിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.