ന്യൂഡൽഹി: രാജ്യത്തെ 1125 കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാർഥന ഹിന്ദു മതവുമായി ബന്ധപ്പെട്ടതായതിനാൽ നിർത്തലാക്കണമ െന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത ്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെങ്കിലും പ്രത്യേക മതം പ്രചരിപ്പിക്കുന്നത് ഭരണഘടനവിരുദ്ധമാണെന്നാണ് അഭിഭാഷകനായ വിനായക് ഷായുടെ ഹരജി.
വിഷയം ഭരണഘടന ബെഞ്ചിെൻറ പരിഗണന അർഹിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, വജനീത് സരൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിദ്യാർഥികളിൽ ശാസ്ത്രബോധം വികസിപ്പിക്കുന്നതിന് തടസ്സമുണ്ടാക്കുന്ന പ്രാർഥനയാണിതെന്ന് ഹരജിക്കാരൻ കുറ്റപ്പെടുത്തി. സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന പാർക്കുകളിൽ മത ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജിയും സുപ്രീംകോടതി നേരത്തേ ഭരണഘടന ബെഞ്ചിന് വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.