സവർക്കറെയും അംബേദ്കറെയും പ്രധാനമന്ത്രി ഒരേ ഗണത്തിൽപ്പെടുത്തുന്നതെങ്ങനെയെന്ന് ഡി.എം.കെ ചോദിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായി സുപ്രീംകോടതി നിർവചിച്ച ജനാധിപത്യം, മതേതരത്വം, നിയമവാഴ്ച, സമത്വം, ഫെഡറലിസം, നിഷ്പക്ഷ കോടതികൾ എന്നിവയെല്ലാം ബി.ജെ.പി ഭരണത്തിൽ ഇല്ലാതായെന്ന് ഭരണഘടനാ ചർച്ചയിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജ കുറ്റപ്പെടുത്തി.
രാജ്നാഥ് സിങ്ങിന്റെയും കിരൺ റിജിജുവിന്റെയും സംസാരങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റണമെന്ന് ഭരണഘടനാപദവിയിലെ രണ്ടാമൻ പറഞ്ഞു. തങ്ങൾക്ക് 400ൽ ഏറെ സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞു.
ആദിവാസികൾക്കായി മുഴുജീവിതവും ചെലവഴിച്ച സ്റ്റാൻ സ്വാമിയെ തടവിലായിരിക്കേ മരണത്തിന് കൊടുത്തതാണോ ഇവരുടെ ജനാധിപത്യം? അടിയന്തരാവസ്ഥയിൽ കരുണാനിധിയും സ്റ്റാലിനും പീഡനങ്ങളേറ്റുവാങ്ങിയിട്ടും തങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുന്നത് ഭരണഘടനയും രാജ്യവും എല്ലാം മുകളിൽ നിൽക്കുന്നതുകൊണ്ടാണെന്നും രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.