മുംബൈ: മുംബൈയിലെ ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. നിരവധി കുടിലുകളും കടകളും നശിച്ചതായി അധികൃതർ അറിയിച്ചു. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആസാദ് നഗർ ചേരിയിൽ രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സഞ്ജയ് കട്കർ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് കുടിലുകളിലെ താമസക്കാരും പരിസരത്തുള്ളവരും വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായി സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന കട്കർ പറഞ്ഞു.
24 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി വാണിജ്യ സ്ഥാപനങ്ങൾ ചേരിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.