വീട്ടിലെ കട്ടിലക്കിടയിൽ 39 പാമ്പുകൾ; ഞെട്ടിത്തരിച്ച് വീട്ടുകാർ

മുംബൈ: വീട്ടിലെ ചിതലരിച്ച കട്ടിലപ്പടിയിൽ ഒളിച്ചിരുന്ന 39 പാമ്പുകളെ പിടികൂടി. മഹാരാഷ്ട്രയിലെ ഗോണ്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വീട് ശുചീകരണത്തിനിടെയാണ് കട്ടിലയ്ക്കുള്ളിൽ പാമ്പുകളെ കണ്ടത്. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ 39 പാമ്പുകളെയും പുറത്തെടുത്തു. ഇവയെ സമീപത്തെ വനത്തിലേക്ക് തുറന്നുവിട്ടു.

സീതാറാം ശർമയെന്നയാളുടെ വീട്ടിലാണ് സംഭവം. 20 വർഷം മുമ്പ് നിർമിച്ച വീടിന്‍റെ കട്ടിലയുടെ ഒരു ഭാഗം ചിതലുകൾ തിന്നിരുന്നു. കഴിഞ്ഞ ആഴ്ച വീട്ടുജോലിക്കാരി കട്ടില വൃത്തിയാക്കുമ്പോഴാണ് ഒരു ചെറിയ പാമ്പിനെ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ കൂടുതൽ പാമ്പുകൾ ഉള്ളതായി മനസ്സിലായി. ഇതോടെ പാമ്പ് പിടുത്തക്കാരെ വിളിച്ചുവരുത്തി 39 പാമ്പുകളെയും പുറത്തെടുക്കുകയായിരുന്നു.

ഒരാഴ്ചമാത്രം പ്രായമുള്ള പാമ്പിൻകുഞ്ഞുങ്ങളാണെന്നും ഇതിന് വിഷമില്ലെന്നും പാമ്പുപിടുത്തക്കാർ പറഞ്ഞു. കട്ടിലയ്ക്കുള്ളിലെ ചിതലിനെയാണ് പാമ്പുകൾ ഭക്ഷിച്ചിരുന്നത്

Tags:    
News Summary - snakes inside door frame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.