ചെന്നൈ: കോവിഡ്19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുക എന്ന പ്രധാനകാര്യം മറന്ന് തമിഴ്നാട് മുഖ്യമന്ത്രി വാർത്താസമ്മേളനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിലെ മെഡിക്കൽ ആൻറ് റൂറൽ ഹെൽത്ത് സർവീസ് കാര്യാലയത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാർത്താസമ്മേളനത്തിലാണ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരുന്നത്.
വാർത്താസമ്മേളനം നടത്തുന്ന സ്ഥലത്ത് മാധ്യമപ്രവർത്തകരും ഒപ്പം ഉദ്യോഗസ്ഥരും ചേർന്നതോടെ തിരക്കായി. പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നില്ല. തിരക്കിനെ കുറിച്ച് ചില മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചില്ല. പകരം ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് പറയുകയാണുണ്ടായത്.
സംസ്ഥാനത്തെ കോവിഡ്19 കേസുകളെ കുറിച്ച് വിശദീകരിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചുറ്റും നിന്നിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും കൃത്യമായ അകലം പാലിച്ചിരുന്നില്ല.
തമിഴ്നാട്ടിൽ 40ലധികം കോവിഡ് പോസിറ്റ്വ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മധുരയിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.