ചണ്ഡിഗഡ്: കുരുക്ഷേത്രയിലെ ആൻതെഹ്രി ഗ്രാമത്തിൽ ദീപാവലി വിളക്കുകൾ തെളിഞ്ഞില്ല. പടക്കവും പൂത്തിരിയും മധുരവുമില്ലാതെ ജനമനാടിനു വേണ്ടി വീരമൃത്യു വരിച്ച ജവാൻ മൻദീപിെൻറ ആത്മാവിന് നിത്യശാന്തിക്കു വേണ്ടി പ്രാർഥനയിലാണ് ഗ്രാമം. ഇന്ത്യൻ അതിർത്തി കാക്കാൻ യുവാക്കളെ അയക്കുന്നത് അഭിമാനകരമായി കാണുന്ന ഗ്രാമമാണ് ആൻതെഹ്രി. അതിർത്തിയിൽ വീരമൃത്യു വരിച്ച മൻദീപിനോടുള്ള ബഹുമാനാർഥം ആൻതെഹ്രിയിൽ ദീപാവലി ആഘോഷങ്ങൾ ഉണ്ടായില്ല.
കുപ്വാരയിലെ മചിൽ സെക്ടറിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പാക് വെടിവെപ്പിൽ കൊല്ലപ്പെട്ട സൈനികൻ മൻദീപ് സിങ്ങിെൻറ മൃതദേഹം ഞായറാഴ്ചയാണ് കുടുംബാംഗങ്ങൾക്ക് കൈമാറിയത്. 17ാമത് സിക്ക് റെജിമെൻറിലെ ശിപായിയായ മൻദീപ് സിങ്ങിെൻറ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ജന്മനാട്ടിൽ സംസ്കരിക്കും.
‘മകൻ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തതിൽ അഭിമാനിക്കുന്നുവെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ച പാകിസ്താനെ സൈന്യം പാഠം പഠിപ്പിക്കണമെന്നും മൻദീപിെൻറ പിതാവ് ഫൂൽ സിങ് പറഞ്ഞു. 2014 ലാണ് മൻദീപ് സിങ് വിവാഹിതനായത്. ഭാര്യ പ്രേരണ ഹരിയാന പൊലീസിൽ ഹെഡ്കോൺസ്റ്റബിൾ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.