വിജയവാഡ (ആന്ധ്ര പ്രദേശ്): ഭാര്യവീട്ടിൽ ആദ്യ സംക്രാന്തി ആഘോഷത്തിനെത്തിയ സാകേത് തീൻ മേശയിലെ വിഭവങ്ങളുടെ നീണ്ട നിര കണ്ട് അമ്പരന്നു. 465 വിഭവങ്ങളാണ് ഭാര്യയുടെ കുടുംബം ഒരുക്കിയിരുന്നത്!
ആന്ധ്രാപ്രദേശിലെ ബിസിനസുകാരനായ സത്യഭാസ്‌കറും കുടുംബവുമാണ് മരുമകനെ ആഡംബര വിരുന്നോടെ വരവേറ്റത്. കഴിഞ്ഞ വർഷമാണ് സത്യഭാസ്കറിന്റെ മകൾ ഹരിണ്യയും ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ സാകേതും വിവാഹിതരായത്. ആദ്യ സംക്രാന്തി ആഘോഷത്തിലാണ് 465 വിഭവങ്ങളുടെ ‘സന്തോഷ വിരുന്ന്’ തങ്ങളുടെ മരുമകനുവേണ്ടി യാനം ദമ്പതികൾ ഒരുക്കിയത്. സംക്രാന്തി ദിനത്തിൽ മരുമകന് വിരുന്നൊരുക്കുന്നത് വർഷങ്ങളായുള്ള ആചാരമാണ്.
മരുമകന് പ്രത്യേക വിരുന്ന് നൽകുക എന്നതിന് പുറമെ, 200 അടി നീളത്തിൽ തയാറാക്കിയ മാല അഗ്നിയിലേക്ക് എറിയുക എന്ന ആചാരം കൂടെയുണ്ട്. വിരുന്നിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സമാനമായ രാജകീയ വിരുന്നാണ് ആന്ധ്രാപ്രദേശിലെ കാക്കിനാഡ നിവാസിയായ മല്ലികാർജുന് സംക്രാന്തി വേളയിൽ ഭാര്യയുടെ കുടുംബം നൽകിയത്. നവദമ്പതികളുടെ ആദ്യ സംക്രാന്തി ആഘോഷവേളയിൽ, 130 വിഭവങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു വിരുന്ന്. നാല് മാസം മുമ്പായിരുന്നു മല്ലികാർജുന്റെ വിവാഹം. കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ നിന്നുള്ള ഒരു കുടുംബം 379 വിഭവങ്ങൾ അടങ്ങിയ വിരുന്നൊരുക്കി സംക്രാന്തിക്ക് മരുമകനെ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.