ചണ്ഡീഗഢ്: അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളുടെ മകൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് സരബ്ജിത് സിങ് ഖൽസ മത്സരിക്കുന്നത്.
സരബ്ജിത് സിങ് ഖൽസ ഇന്ദിരാഗാന്ധിയുടെ രണ്ട് കൊലയാളികളിൽ ഒരാളായ ബിയാന്ത് സിങ്ങിന്റെ മകനാണ്. 2009 ലും 2014 ലും സരബ്ജിത് സിങ് ഖൽസ ബതിന്ഡ, ഫത്തേഗഡ് സാഹിബ് സീറ്റുകളിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. 2019 ൽ അദ്ദേഹം ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായിരുന്നു.
1984 ഒക്‌ടോബർ 31ന് അംഗരക്ഷകരായിരുന്ന ബിയാന്ത് സിങും സത്വന്ത് സിങും ചേർന്നാണ് ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നത്.
സരബ്ജിത് സിങ് ഖൽസയുടെ അമ്മ ബിമൽ കൗറും മുത്തച്ഛൻ സുച സിങും 1989ൽ എം.പിമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.